2.7.09

പ്രത്യാശയുടെ നാളങ്ങള്‍.രിയുന്ന വെയിലില്‍
പൊരിയുന്ന വയറില്‍
തൊണ്ടയില്‍ പോറിയടയുന്നത്
നിര്‍ജ്ജലീകരിച്ച കുബ്ബൂസല്ല!!
ഋതുക്കള്‍ പിന്നിട്ട പ്രതീക്ഷകളാണ്.

നിണമണിഞ്ഞ മണലില്‍
പെയ്തിറങ്ങുന്നത് മഴയല്ല!!
ജിവിതച്ചൂളയില്‍ പ്രവാസ
പ്രഹേളികയ്ക്കര്‍ത്ഥം തിരയാതെ
മരീചിക കാക്കുന്ന മനുഷ്യക്കോലങ്ങള്‍ തന്‍
വിരഹബാഷ്പമത്രെ.

നാളെയുടെ ഇരുള്‍ മുറ്റിയ
പരുക്കന്‍ പാതയോരത്തെ
മച്ചിമാങ്കൊമ്പിലെ പുതുനാമ്പുകള്‍ക്കിടയിലൊരു
പൂ തിരയുകയാണീയരണ്ട
മെഴുകുതിരി നാളങ്ങള്‍.

നിരര്‍ത്ഥ സ്വപ്നങ്ങളീയുലയില്‍
കനലായെരിയുമ്പോള്‍
തിരിച്ചറിയല്‍ കാര്‍ഡ് തീര്‍ക്കുന്നു
കഷണ്ടിയും കുടവയറും!
ഒരിക്കലീ സമസ്യയില്‍

അണയുമീ വിളക്ക്
അതുവരേക്കെങ്കിലും
ഹരിതകമൊരുക്കുന്നു
അക്കരേയൊരിടത്ത്.

അഹന്തയുടെ അമ്ലമഴയിലീ വളമലിഞ്ഞാല്‍
വയലുകളെ വീടുകള്‍ വിഴുങ്ങുന്നു
അയല്‍ക്കാരെ മറയ്ക്കുന്ന മതിലുമുയരുന്നു.

7 comments:

Hashim... said...

ആശംസകള്‍

ഷാജു said...

ബൂലോഗത്തേക്ക് സ്വാഗതം...

ഗോപീകൃഷ്ണ൯ said...

കൊള്ളാം

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

Rani Ajay said...

കൊള്ളാം :)

വല്യമ്മായി said...

സത്യം!

അഷ്റഫ് said...

ഹാഷിം സ്വാഗതം തുടരൂ.... :)