3.12.11

അയ്യപ്പന്‍!





തെരുവിന് തിന്നാന്‍
കവിതയുടെ കയറുകൊണ്ട്
കെട്ടിയിട്ടൊരു
പെരുമരം
കണ്ടിരുന്നോ ?


കുമ്മായ വെളുപ്പില്‍
കരിക്കട്ട തിരഞ്ഞ് !


കല്ല്‌വീണ
കുളം പോലൊരുള്ള്
കണ്ടിരുന്നോ ?


വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു
ഹൃദയം !


ഉച്ചയ്ക്ക് തിന്നാന്‍ 
നിന്റെ മുറ്റത്ത്‌
പൊള്ളി വീണിരുന്നു-
കാറ്റ് പിടിച്ച
പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !


6 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിതയുടെ കയറുകൊണ്ട്
കെട്ടിയിട്ടൊരു പെരുമരം ..
......
കാറ്റ് പിടിച്ച പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !
മതി..!എന്തിന് കൂടുതല്‍ ഉപമകള്‍ ?

MOIDEEN ANGADIMUGAR said...

ഉച്ചയ്ക്ക് തിന്നാന്‍ നിന്റെ മുറ്റത്ത്‌
പൊള്ളി വീണിരുന്നു-
കാറ്റ് പിടിച്ച പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !

ആ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലി.

പൊട്ടന്‍ said...

ഹാഷിം
ഇതാണ് എനിക്കേറ്റവും ഇഷ്ടപെട്ടത്‌.
ഇത് ഒരു നൂറു കമന്റ് അര്‍ഹിക്കുന്നു.

എം പി.ഹാഷിം said...

വായനയ്ക്കെത്തിയ എല്ലാമനസ്സുകള്‍ക്കും നന്ദി

Unknown said...

കുറച്ചു കാലത്തിനു ശേഷം ഹാഷിമിന്റെ ഒരു കവിത ..നന്നായിരിക്കുന്നു ...നന്നായി തന്നെ എഴുതിരിക്കുന്നു

ഇലഞ്ഞിപൂക്കള്‍ said...

വളരെ ഇഷ്ടായി...