രാത്രിയെ മുഴുവനായും
നക്കിയെടുത്ത്
പലപല പണികള്ക്കായ്
കഴിയാവതുമാളിനെ
കുത്തിനിറയ്ക്കുന്ന നഗരനേരം.
ഓരോ നിറമുള്ള
ഓന്തിറക്കങ്ങളെ
നഗരം തിരിച്ചറിയാത്ത
പണിനടക്കുന്ന കെട്ടിടത്തിന്റെ
ഇരുട്ട് മുറിയാത്ത മൂലയോ
ബസ്റ്റാന്റിന് പിറകിലെ
പുഴപ്പറമ്പോ, ആളൊഴിഞ്ഞ
വാടകപ്പുരയോ, ആഴമില്ലാത്ത
പൊട്ടക്കിണറോ
പൂഴ്ത്തിവെയ്ക്കുന്നുണ്ട്
കാടിറങ്ങി തിളങ്ങിയുറയുന്ന
തീക്കണ്ണുകള്‍ !
നേരമെന്തായി..
നഗരമെന്തായീന്ന്
രാത്രി വന്നേന്തി നോക്കുമ്പോള്‍
കൈവെള്ളയോളം പോന്ന
നിന്റെ ഗ്രാമത്തിന് തീവണ്ടി
യാത്രക്കിടെ കാണാതായ
പെങ്ങളെ പുലി പിടിച്ച
കിതപ്പുണ്ട് !
തിരഞ്ഞു പോവുന്ന തീനാളമുണ്ട് !
ചോര പിഞ്ഞിയ
ഉടുപ്പോ, ചെരിപ്പോ
സ്ക്കൂള് വിട്ടെത്തിയ
വിറങ്ങലിപ്പുണ്ട് !
വിറങ്ങലിപ്പുണ്ട് !
തീരെ കുറഞ്ഞ ഞരക്കങ്ങളെ
ആളൊഴിഞ്ഞ വാടകപ്പുര
പൊട്ടക്കിണര്‍
പുഴക്കാടുകള്
രാത്രിയെ പൂട്ടിയിട്ട
പണിയരിക്കുന്ന കെട്ടിടങ്ങള്‍
മൂടി വെയ്ക്കുന്നു.
ഒരുപാടൊച്ചകള്‍
തുന്നിച്ചേര്‍ത്തു ചെവിയുരിഞ്ഞ
നഗരത്തിലേയ്ക്കാണവള്
വണ്ടികയറിയത് !
വണ്ടികയറിയത് !
ഒരു മുയല്ഞരക്കം പോലും
കൂട്ടിനില്ലാതെ !
9 comments:
നല്ല കവിത....
നല്ല ക്രാഫ്റ്റ് ..നല്ല ബിംബങ്ങള്‍ ചേര്‍ത്തു കോര്‍ത്ത് വെച്ചിരിക്കുന്നു ..എനാല്‍ തല വാചകം എന്തോ അത്ര ഇഷ്ട്ടപെട്ടില്ല
എല്ലാ കവിതകളും വായിക്കാറുണ്ട്...
ഹാഷിം,
ഈ കവിത വല്ലാതെ വല്ലാതെ ഇഷ്ടമായി...
നന്ദി...
വായിക്കുമ്പോള്‍
ചോര പിഞ്ഞിയ
ഉടുപ്പോ,ചെരിപ്പോ
സ്ക്കൂള് വിട്ടെത്തിയ ഞെട്ടലുണ്ട്!
ഹല്ലലത്ത് .........
എന്നെ വന്നു വായിക്കുന്നു
എന്നറിഞ്ഞതില്‍
വളരെ സന്തോഷം
my dreams തലവാചകം
അങ്ങിനെ എഴുതിപ്പോയി !
വായിച്ചതില്‍ സന്തോഷം .
മനോജ് ....നന്ദിയുണ്ട് ...
വീണ്ടും വരണം
നല്ല അര്‍ത്ഥവത്തായ വരികള്‍. അഭിനന്ദന്‍സ്..
പ്രിയപ്പെട്ട ഹാഷിം,
അര്‍ത്ഥവത്തായ വരികള്‍...!നന്നായിരിക്കുന്നു.
സസ്നേഹം,
അനു
എത്രമനോഹരമായി വാക്കുകള്‍ കോര്‍ത്തിരിക്കുന്നു!
ആശംസകള്‍ !!
ആദ്യമാണിത് വഴി....ഉപമകളും അലങ്കാരങ്ങളും കൂട്ടിത്തുന്നിയ കവിത ഒത്തിരി ഇഷ്ടമായി...
രചനകള്‍ മുഴുവന്‍ വായിച്ചില്ല.അതിനായി ഇനിയും വരാമെല്ലോ....വീണ്ടും കാണാം....
നല്ല കവിത.. മനോഹരമായിട്ടുണ്ട്..ഭാവുകങ്ങൾ
Post a Comment