14.10.09

മരം!






പുരയ്ക്ക് ചാഞ്ഞ
ഉടലുമായി പരസ്പ്പരം
കെട്ടിപ്പടര്‍ന്നു നിന്നതും

മണ്ണിന്‍റെയിരുട്ടില്‍
തേടിയലഞ്ഞ്
വെയിലിനെ മറച്ച്
മേലാപ്പ് തീര്‍ത്തതും

ആര്‍ക്കും വേണ്ടാതെ
കൊത്തിവീഴ്ത്തിയ പഴങ്ങള്‍
ചീഞ്ഞു ചിതറിയതും

കോണ്‍ക്രീറ്റ്പാകിയ
പരുക്കന്‍ മുറ്റത്തെ
വരിഞ്ഞുകീറിയ
അതിജീവനത്തിന്‍റെ
വേരുകളും

എത്ര വീണാലും
തീരാത്ത ഇലകളെന്ന
ഓരോ പുലര്‍ച്ചയിലെ
പ്രാകലും

വീടിനെ എത്തിപ്പിടിയ്ക്കാനാഞ്ഞ
ചില്ലകള്‍ കളറുപൂശിയ ചുവരിന്‍റെ
കാഴ്ച്ച മറച്ചതും

ചിതലരിച്ച മേപ്പുരയ്ക്കൊരത്താണി
എന്ന ചിന്ത ജനിപ്പിക്കുകയായിരുന്നു.!!

5 comments:

Anonymous said...

aashamsakal

പകല്‍കിനാവന്‍ | daYdreaMer said...

ചിതലരിച്ച മേപ്പുരയ്ക്കൊരത്താണി..!

വരവൂരാൻ said...

മനോഹരം പറയാതെ വയ്യ. സുഹ്രുത്തേ... ആശംസകൾ

മനോഹര്‍ മാണിക്കത്ത് said...

നന്നായി ഈ എഴുത്ത്
ഭാവുകങ്ങള്‍.....
തുടരുക ഈ ദൈത്യം

ഹാരിസ്‌ എടവന said...

വളരെ നല്ലത്
ചിതലരിച്ച മേപ്പുരയ്ക്കൊരത്താണി..!