18.10.09

ഒരു പരേതന്‍!




റുത്ത പ്രതലത്തെ
ചുവപ്പിച്ച ചോരയില്‍
ചവിട്ടി വലയം
തീര്‍ത്തൊരാള്‍ക്കൂട്ടം.!!





വെയിലില്‍ തിളങ്ങുന്ന
ചോര കുടഞ്ഞ കൊടുവാള്‍
റോഡിനു കുറുകെയെറിഞ്ഞത്
ഒരാളെ തീര്‍ത്ത്‌ പോകുന്ന
വ്യഗ്രതയിലാകാം.

പുത്തരിയല്ലാത്തൊരു
കാഴ്ച്ചയില്‍  ചിന്തകള്‍
മന്ദീഭവിച്ച പോലെ
ഏതോ  ഭാരമടര്‍ന്ന
പ്രതീതിയില്‍ ആരെന്ന
ആകാംക്ഷയില്‍ ഞാന്‍.

പൊടുന്നനെ പിറകിലൊരു
നനുത്ത സ്പര്‍ശം!
മക്കളുടെ ചിലവിനു
കെട്ടിയ വേഷം
വെറുതെ വിടണമെന്നു
വിലപിച്ച ഒരാത്മീയ നേതാവ്
അരയിലെ കൊലക്കത്തി
കോര്‍ത്ത മാലയിലെ
അവസാന കണ്ണി.

ആകാരമില്ലെന്നറിയാതെ
അരയില്‍ പരതവേ
അടക്കം ചെയ്യലിന്റെ
ആദ്യപടി ഒരോലക്കീറു
പുതയ്ക്കുകയാണാള്‍ക്കൂട്ടം.!!

6 comments:

മനോഹര്‍ മാണിക്കത്ത് said...

തീര്‍ച്ചയായും ഇതൊക്കെത്തന്നെയാണ്
നമ്മൊളൊക്കെ ചെയ്യുന്നത്
നന്നായി ഈ ചിന്ത

എം പി.ഹാഷിം said...

മനോഹര്‍ .......
എന്റെ എഴുത്തിന്റെ തെളിവ് തേടി വന്നതിനും-
ഇവിടെ നന്മ കുറിച്ചതിലും അത്യതികം സന്തോഷിക്കുന്നു.

എറക്കാടൻ / Erakkadan said...

നല്ല ഭാവന, നന്നായിട്ടുണ്ട്‌

naakila said...

കറുത്ത പ്രതലത്തെ
ചുവപ്പിച്ച ചോരയില്‍
ചവിട്ടി വലയം
തീര്‍ത്തൊരാള്‍ക്കൂട്ടം

ഞെട്ടിച്ചു
ഒരസ്വസ്ഥത നിറച്ചു
വേദനിപ്പിച്ചു
ഓര്‍മിപ്പിച്ചു

ഒരു നുറുങ്ങ് said...

എന്‍റെ വളരേ പഴകിയൊരോര്‍മയാണിതു ഹാഷിം..
അതും ഒരോലക്കീറിലാണു ആള്‍ക്കൂട്ടം ഒടുവില്‍
പൊതിഞ്ഞു കെട്ടിയതും,കാവലിരുന്ന്തും...
പ്രമേയം കൊള്ളാം..ആശംസകള്‍!!

Umesh Pilicode said...

goooooooooooood!!!!!!!!!!!!!!!