ചെങ്കുത്തായ
മലയിറങ്ങി
ദുര്‍ഘട വഴികള്‍ കടന്നാണ്
പുഴ വരുന്നത് -
കല്ലും, മുള്ളും വകഞ്ഞ്
വെളിച്ചമറിയാത്ത
കാട്ടിടവഴികളിലൂടെ
കാടിന് ജീവിതം
കൊടുത്ത്.
പുഴയറിഞ്ഞു
കടവു കടന്നവരുടെ കണ്ണീര്
വേനലിലൂടൊഴുക്കി-
മനസ്സുകളില്‍
പുഴയോളം നിറച്ചു
പുഴ പോകുന്നു.
കടത്തുകാരന്റെ
ജീവിതത്തെ രണ്ടുകര
മുട്ടിക്കുന്ന പോലെ-
പുഴയില്‍ നിന്ന്
ജീവിതങ്ങളിലേയ്ക്ക്
ഒരുപാട് വഴികള്‍
കയറിപ്പോയിരിക്കാം
നിലാവിന് നീലനിറമെന്നു
കവിയറിഞ്ഞത്
പുഴ പറഞ്ഞായിരിക്കും
ഒഴുകിയൊഴുകി
ഒടുവിലെല്ലാ പുഴകളും
ഉപ്പറിയാത്ത
ജീവിതം കൊണ്ട്
തിരിച്ചൊഴുകാനാകാതെ
സങ്കടത്തിര തീര്‍ത്ത്
ഉപ്പു കുറുക്കും!
ചിത്രം: കടപ്പാട് ഗൂഗിളിനോട്
11 comments:
നിലാവിന് നീലനിറമെന്നു
കവിയറിഞ്ഞത്
പുഴ പറഞ്ഞായിരിക്കും
ആശംസകൾ ..ഇനിയും തുടരുക..പുഴ പോലെ
വരവൂരാന്‍ ഈ നന്മക്കുറിപ്പ്
വരവ് വച്ചു
കടവ് കടന്നവരുടെ കണ്ണീരിലും
കടല്‍ കണ്ണീരിലുമുണ്ട്,രസം
എന്കണ്ണീരിനുമുപ്പ് തന്നെ
രസമെങ്കിലുമില്ലൊട്ട് നീരസം.
:)
പുഴയുടെ ആത്മാവറിഞ്ഞ എഴുത്ത്.....
നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍
ഇനിയൊരു തിരിച്ചൊഴുക്കില്ല.
നന്നായിരിക്കുന്നു ആശംസകള്‍.
കൊള്ളാമല്ലോ.........
ഒഴുകിയൊഴുകി
ഒടുവിലെല്ലാ പുഴകളും
ഉപ്പറിയാത്ത
ജീവിതം കൊണ്ട്
തിരിച്ചൊഴുകാനാകാതെ
സങ്കടത്തിര തീര്‍ത്ത്
ഉപ്പു കുറുക്കും!
good poem....
പുഴ പോലെ ഒരു ഒഴുക്ക്....
തുടരട്ടെ ഒഴുക്ക്.......... ആശംസകള്‍...........
കൊള്ളാം
പുഴയറിഞ്ഞു
കടവു കടന്നവരുടെ കണ്ണീര്
വേനലിലൂടൊഴുക്കി-
മനസ്സുകളില്‍
പുഴയോളം നിറച്ചു
പുഴ പോകുന്നു.
നല്ലനല്ലവരികൾ....
Post a Comment