7.12.11

പുലിപ്പേടി !




രാത്രിയെ മുഴുവനായും
നക്കിയെടുത്ത്
പലപല പണികള്‍ക്കായ്
കഴിയാവതുമാളിനെ
കുത്തിനിറയ്ക്കുന്ന നരനേരം.

ഓരോ നിറമുള്ള
ഓന്തിറക്കങ്ങളെ
രം തിരിച്ചറിയാത്ത
പണിനടക്കുന്ന കെട്ടിടത്തിന്റെ
ഇരുട്ട് മുറിയാത്ത മൂലയോ
ബസ്റ്റാന്റിന് പിറകിലെ 
പുഴപ്പറമ്പോ, ആളൊഴിഞ്ഞ 
വാടകപ്പുരയോ, ആഴമില്ലാത്ത 
പൊട്ടക്കിണറോ
പൂഴ്ത്തിവെയ്ക്കുന്നുണ്ട് 
കാടിറങ്ങി തിളങ്ങിയുറയുന്ന 
തീക്കണ്ണുകള്‍ !

നേരമെന്തായി..
രമെന്തായീന്ന്‍
രാത്രി വന്നേന്തി നോക്കുമ്പോള്‍
കൈവെള്ളയോളം പോന്ന
നിന്റെ ഗ്രാമത്തിന് തീവണ്ടി 
യാത്രക്കിടെ കാണാതായ 
പെങ്ങളെ പുലി പിടിച്ച 
കിതപ്പുണ്ട് !

തിരഞ്ഞു പോവുന്ന തീനാളമുണ്ട് !

ചോര പിഞ്ഞിയ
ഉടുപ്പോ, ചെരിപ്പോ
സ്ക്കൂള്‍ വിട്ടെത്തിയ
വിറങ്ങലിപ്പുണ്ട് !

തീരെ കുറഞ്ഞ ഞരക്കങ്ങളെ
ആളൊഴിഞ്ഞ വാടകപ്പുര 
പൊട്ടക്കിണര്‍
പുഴക്കാടുകള്‍  
രാത്രിയെ പൂട്ടിയിട്ട
പണിയരിക്കുന്ന കെട്ടിടങ്ങള്‍
മൂടി വെയ്ക്കുന്നു.

ഒരുപാടൊച്ചകള്‍
തുന്നിച്ചേര്‍ത്തു ചെവിയുരിഞ്ഞ
രത്തിലേയ്ക്കാണവള്‍
വണ്ടികയറിയത് !
ഒരു മുയല്‍ഞരക്കം പോലും
കൂട്ടിനില്ലാതെ !


                                  
                                 ചിത്രം: കടപ്പാട് ഗൂഗിളിനോട്

9 comments:

മനോജ് കെ.ഭാസ്കര്‍ said...

നല്ല കവിത....

Unknown said...

നല്ല ക്രാഫ്റ്റ് ..നല്ല ബിംബങ്ങള്‍ ചേര്‍ത്തു കോര്‍ത്ത് വെച്ചിരിക്കുന്നു ..എനാല്‍ തല വാചകം എന്തോ അത്ര ഇഷ്ട്ടപെട്ടില്ല

ഹന്‍ല്ലലത്ത് Hanllalath said...

എല്ലാ കവിതകളും വായിക്കാറുണ്ട്...
ഹാഷിം,
ഈ കവിത വല്ലാതെ വല്ലാതെ ഇഷ്ടമായി...
നന്ദി...


വായിക്കുമ്പോള്‍
ചോര പിഞ്ഞിയ
ഉടുപ്പോ,ചെരിപ്പോ
സ്ക്കൂള്‍ വിട്ടെത്തിയ ഞെട്ടലുണ്ട്!

എം പി.ഹാഷിം said...

ഹല്ലലത്ത് .........
എന്നെ വന്നു വായിക്കുന്നു
എന്നറിഞ്ഞതില്‍
വളരെ സന്തോഷം

my dreams തലവാചകം
അങ്ങിനെ എഴുതിപ്പോയി !
വായിച്ചതില്‍ സന്തോഷം .

മനോജ്‌ ....നന്ദിയുണ്ട് ...
വീണ്ടും വരണം

Yasmin NK said...

നല്ല അര്‍ത്ഥവത്തായ വരികള്‍. അഭിനന്ദന്‍സ്..

anupama said...

പ്രിയപ്പെട്ട ഹാഷിം,
അര്‍ത്ഥവത്തായ വരികള്‍...!നന്നായിരിക്കുന്നു.
സസ്നേഹം,
അനു

K@nn(())raan*خلي ولي said...

എത്രമനോഹരമായി വാക്കുകള്‍ കോര്ത്തിരിക്കുന്നു!
ആശംസകള്‍ !!

ഇസ്മയില്‍ അത്തോളി said...

ആദ്യമാണിത് വഴി....ഉപമകളും അലങ്കാരങ്ങളും കൂട്ടിത്തുന്നിയ കവിത ഒത്തിരി ഇഷ്ടമായി...
രചനകള്‍ മുഴുവന്‍ വായിച്ചില്ല.അതിനായി ഇനിയും വരാമെല്ലോ....വീണ്ടും കാണാം....

മാനവധ്വനി said...

നല്ല കവിത.. മനോഹരമായിട്ടുണ്ട്..ഭാവുകങ്ങൾ