15.12.11

ചുവന്ന കടവ്

                                               
                                                
                                                
                        

പേറ്റുനോവ്‌ തിന്ന് 
കറുത്തിരുണ്ടൊരാകാശം 
സ്ക്കൂളിനും , 

കുട്ടികളുടെ 
കളിപ്പോരിനും
മുകളില്‍ 
മുരണ്ടു നിന്നു !

സ്ക്കൂള്‍ മുറ്റത്തെ
ചീനി മരം !
ആകാശഗര്‍ഭം ചൂഴ്ന്ന്
മരമതിന്റെ
പേറ്റിച്ചിക്കൈകള്‍ 

മാനം കരഞ്ഞ് ,
വെയിലെരിഞ്ഞ്
സ്ക്കൂളഴിഞ്ഞ്,
പുരയിലേയ്ക്ക്
പുഴ മുറിക്കേ..
ആലി മാഷാണ് 
കണ്ടത് .

പുഴയോരത്ത്‌
പൊന്തക്കാട്ടില്‍ 
അടച്ചുവെച്ച
നിലവിളിയുടെ 
മണലുപുതഞ്ഞ
ചോറ്റു പാത്രം !

ഇന്റര്‍ ബെല്ലിനു
കളിമുറ്റത്തോട് കരഞ്ഞത്
അവന്റെയാകാശമാണെന്ന്
തിരഞ്ഞു വന്ന
നിലവിളിയോട്
പള്ളിക്കൂടം പകച്ചുനിന്നു !

പക്ഷികളുടെ
ചാര്‍ട്ടെഴുതാനെന്നു 
പുഴയിലേയ്ക്ക്
കളിക്കാന്‍ പോയതാണ് 

കടവോരത്ത്
കൈതക്കാടിനുള്ളില്‍ 
പേയിളകി
പമ്മിയിരിപ്പായിരുന്നു
പ്രകൃതി വിലക്കിയ
കാമം !  


                         ചിത്രം: കടപ്പാട് ഗൂഗിളിനോട്                 
                                                
                                                                                           

11 comments:

എം പി.ഹാഷിം said...

പക്ഷികളുടെ
ചാര്‍ട്ടെഴുതാനെന്നു
പുഴയിലേയ്ക്ക് കളിക്കാന്‍
പോയതാണ്.

MyDreams said...

പലരും പറഞ്ഞു എന്നാലും നല്ല രീതിയില്‍ തന്നെ വീണ്ടും പറയുന്നു ....ആ രീതിയില്‍ ഒരു പുതുമ ഉണ്ട്

എം പി.ഹാഷിം said...

വായനയില്‍ സന്തോഷം ഡ്രീംസ്‌

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കുകളുടെ അതിമനോഹരമായ ഇണക്കം വരികള്‍ക്ക് വളരെയധികം ആസ്വാദന സുഖം പകര്‍ന്നു.ഓരോ വരികളിലും വിത്യസ്തമായി വായിച്ചെടുക്കാന്‍ പറ്റിയ ചിത്രങ്ങള്‍ .വളരെ ഹൃദ്യം.വളരെ മനോഹരം.തുടരുക.

ഷാജി അമ്പലത്ത് said...

hashim

gambeeram

asooyapedutthunna ezhuth

ninte mail id onnutharane

സായം സന്ധ്യ said...

ഹാഷിം..നല്ല വരികള്‍..

jayarajmurukkumpuzha said...

valare nannayi paranju..... pinne HASHIMJI... blogil film awards paranjittundu vilappetta abhiprayam parayumallo.......

anupama said...

പ്രിയപ്പെട്ട ഹാഷിം,
വേറിട്ട ശൈലിയില്‍, പലരും പറഞ്ഞ കാര്യം,എഴുതിയപ്പോള്‍, ആകര്‍ഷകമായി!

ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
സസ്നേഹം,
അനു

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

ഹാഷിം ........കവിതയുടെ ത്രെഡ് നന്നായി .........അവതരണ രീതിയും ....ആശംസകള്‍ .........

B Shihab said...

സന്തോഷം

B Shihab said...

സന്തോഷം