7.6.12

മരപ്പക!റക്കത്തില്‍ വേരുകളൂരി
കൊമ്പുകളുലച്ച് കൊന്ന 
പകയാവുന്നു 
വീട്ടുമുറ്റം നിറഞ്ഞ 
ഞാവള്‍ പെരുമരം !

ശിഖരങ്ങള്‍ പൂക്കളാല്‍ 
നിബിമാവുന്നു. 
ഇലപ്പച്ച തൂര്‍ന്ന് 
ഇരുട്ടിന്റെ പൊട്ടുകള്‍ 
പഴങ്ങളായും മരപ്പക 
നടന്നടുക്കുന്നു. 

പാഴ്മരമെന്നു തിടമ്പേറിയ 
ഇരുമ്പൊച്ചയെ മുറിക്കുന്നുണ്ടത്!

വിളയേണ്ടിടത്തേയ്ക്ക് 
വിത്തുകള്‍ കൊത്തുന്ന 
കിളികള്‍ മഴുവായ്ക്കരം വെച്ച 
ചിന്തയെ ഉലയ്ക്കുന്നു !

പൊടുന്നനെ പേക്കിനാവതിന്‍ 
പഴച്ചവര്‍പ്പിനെ പറയാതെ 
പകലിന്റെ വെയില്‍വക്കു 
തട്ടിയൊരു കൊള്ളിമീനിന്റെ 
ജീവിതമാവുന്നു.

പ്രാതലിന്‌ അടുക്കളയിലൊരു 
മരത്തിന്റെ അസ്ഥികള്‍ 
കത്തുമ്പോള്‍ മരങ്ങളുടെ 
ചാര്‍ട്ടെഴുതുന്ന മകള്‍ക്ക്  
വംശഹത്യയിലേയ്ക്കൊരു 
പേരിനേ ചൂണ്ടുന്നു...

ഞാവളെന്നെന്റെ ദംഷ്ട്രകള്‍ 
ചിരിക്കുന്നു !
                                                          
                                                             ചിത്രം: കടപ്പാട് ഗൂഗിള്‍

8 comments:

ajith said...

മുമ്പൊന്നും മരങ്ങള്‍ക്ക് പകയുണ്ടായിരുന്നില്ല. ഇപ്പോള്‍ മരങ്ങള്‍ക്കും...

എം പി.ഹാഷിം said...

വായനില്‍ സന്തോഷം... അജിത്‌

c.v.thankappan said...

നന്നായിരിക്കുന്നു കവിത.
ആശംസകള്‍

എം പി.ഹാഷിം said...

പ്രിയപ്പെട്ട തങ്കപ്പേട്ടന്‍ .....സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും നന്ദി

സിദ്ധീക്ക് തൊഴിയൂര്‍ said...

വീണ്ടും കാണാം

Biju Davis said...

ഇരിപ്പിടം കാണുക.....

http://irippidamweekly.blogspot.com/2012/06/blog-post_23.html

പ്രവീണ്‍ ശേഖര്‍ said...

മരപ്പക എന്ന ചിന്ത വ്യത്യസ്തം ...

ആശംസകള്‍. വീണ്ടും വരാം..

Jefu Jailaf said...

മുഴുവനായും പിടികിട്ടിയില്ല..
ആശയത്തിന്‌ ആശംസകൾ..