15.6.12

രാത്രി /പകല്‍


ള്ളതെല്ലാം 
ഉരിഞ്ഞെറിഞ്ഞവന്റെ 
ഉള്ളിന്റെ കറുപ്പിനെ 
ഉടലിലൊട്ടിച്ച്
ഉടുപ്പായ ഇരുട്ട്.

രാത്രിയുടെ തണുപ്പില്‍ 
ചോരയുടെ ചൂടരിച്ചു.
പതുങ്ങിനടന്ന കൊടുവാള്‍പക 
പിന്‍വാങ്ങി !

കിഴക്ക്  വേദനയുടെ 
ചങ്കുണരുമ്പോള്‍ 
പിഴുതെടുത്ത 
ജീവന്‍ കുതറിച്ച
ചോരപോലെ സൂര്യന്‍ !

കാത്തുകാത്തിരുന്ന വിശപ്പിന്റെ 
ആര്‍ത്തിയാണപ്പോള്‍ പകല്‍ 
അധികാരത്തിന്റെ 
ആലകളില്‍ പ്രതികാരത്തിന്‌ 
മൂര്‍ച്ചയേറ്റുന്നു
തിന്ന ചോര കഴുകി_
കൊന്ന വാളിനെ ഊട്ടുന്നു !
കുത്തിവരഞ്ഞ 
കടലാസു പോലെ 
ഇരുട്ട് തന്നെ പകല്‍

ഒരൊറ്റ ഇഴയില്‍ 
ഒരെത് പോലെ 
രണ്ടു കാലങ്ങളെ 
കോര്‍ത്തെടുക്കുന്നു 
ദൈവം !
ചിത്രം: കടപ്പാട് ഗൂഗിള്‍

4 comments:

ajith said...

വാളെടുക്കുന്നവന്‍ വാളാല്‍...

c.v.thankappan said...

ചോരയുടെ മണം!
ആശംസകള്‍

എം പി.ഹാഷിം said...

തങ്കപ്പന്‍ ,അജിത്‌
വായനയില്‍ സന്തോഷം !

Satheesan .Op said...

ഒരൊറ്റ ഇഴയില്‍
ഒരെത് പോലെ
രണ്ടു കാലങ്ങളെ
കോര്‍ത്തെടുക്കുന്നു
ദൈവം !