16.12.13

കടുംകൈ !പാളങ്ങളിൽ പിഞ്ഞിയ
ജീവിതത്തിന്റെ
അവസാന സ്വാശത്തിലൊഴിച്ച
ഇറക്കു വെള്ളത്തിലും,
കുഴഞ്ഞ ചോരയിലും
ഒടുവിലയാൾ  ചർദ്ദിച്ച
വാക്കുകൾ കുതറുമ്പോൾ
അതിന്റെ കനത്തിലേയ്ക്ക്
ആൾവലയം ഒച്ച പൂഴ്ത്തുന്നു!

തിരിച്ചറിയാൻ
കൈമുതലായൊന്നുമില്ലാത്തവന്റെ
സ്വകാര്യതയിലേയ്ക്ക്
തിരഞ്ഞു ചെന്നപ്പോൾ...

കാലങ്ങളോളം കരളിൽ
തീവെന്തിരുന്ന മകളെ
കൈ പിടിച്ചിറക്കിയ
കൂര കണ്ടു !

പാളങ്ങളോളം
അയാളെ അനുഗമിച്ചു പോന്ന
കടം കണ്ടു !

6 comments:

Anu Raj said...

Good

ajith said...

പാളം കടന്നും എത്തും കടം

Cv Thankappan said...

ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്ന ശക്തമായ വരികള്‍
അവസാന "സ്വാശത്തിലേയ്ക്ക്" എന്നുള്ളത്..
ആശംസകള്‍

എം പി.ഹാഷിം said...

പ്രിയപ്പെട്ട ...
അനുരാജ് ,
അജിത്‌
തങ്കപ്പൻ

വായനയിൽ വളരെ
സന്തോഷം

ബൈജു മണിയങ്കാല said...

വരികൾ പിരിയുന്നില്ല കടം പറയുന്നില്ല നല്ല വരികൾ

സൗഗന്ധികം said...

കൂട്ടിമുട്ടാത്ത പാളങ്ങൾ പോലെ സ്വപ്നങ്ങൾ!!

നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


ശുഭാശം സകൾ....