29.12.14

പട്ടിയുണ്ട് സൂക്ഷിക്കുക!
നിന്റെ സുരക്ഷയിൽ ആശങ്കപ്പെട്ട്.. 
മുന്നറിയിപ്പ് വെച്ചതല്ല.
എന്റെ സുരക്ഷയെകുറിച്ചോർത്ത് 
പോറ്റിവളർത്തുന്നതുമല്ല.

പരസ്പരം  മുഖം കനപ്പിച്ചു 
നിൽക്കുന്ന നമ്മുടെ ശീതീകരിച്ച
ഭവനങ്ങൾക്ക് ചുറ്റിലും 
ഇങ്ങനെ ഉയരത്തിൽ പടുത്തുകെട്ടിയ 
സംസ്ക്കാരത്തിനു പുറത്ത് 
പട്ടിയുണ്ട് സൂക്ഷിക്കുക എന്നത് 
ഒരു നല്ല പ്രയോഗം തന്നെയാണ്! 

4 comments:

എം പി.ഹാഷിം said...

!

ajith said...

പട്ടിയില്ലെങ്കിലും ബോര്‍ഡുണ്ട് പലര്‍ക്കും! ആളെ അകറ്റി നിര്‍ത്തുന്ന, എഴുതാത്ത ബോര്‍ഡുകള്‍

എം പി.ഹാഷിം said...

Ajith....
Vaayanayil santhosham.

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

എല്ലാവരിലുമുണ്ട്‌ ഒരകലത്തിന്റെ ഭയപ്പെടുത്റ്റുന്ന സൂചനകൾ ..