6.5.10

വണ്ടിപ്പുഴയില്‍

റ്റമുറിയുടെ
നിശബ്ദതയിലേക്ക്
വണ്ടിപ്പുഴ തുഴയെ..
ദുബായ് , ദേരയിലെ
നൈഫ് റോഡിനടുത്ത്
കെട്ടിട സൌധങ്ങള്‍ക്കിടയില്‍
സവര്‍മ്മ രൂപത്തില്‍
ജീവിതം പൊതിയുന്ന
സുഹൃത്ത് , മുജീബിന്റെ
കഫ്തീരിയയിലേക്ക്
ഇന്നും ഒരു ദിവസം ചുരുങ്ങി വന്നു.

മണലില്‍ വറുത്ത
നിലക്കടല പോലെ...
നിശബ്ദത മരിച്ചുപോയ
ജരാനര ജന്മത്തിരക്ക്
വെയില്‍ തിന്നു പോയ
ശവശിഷ്ടമാകുന്നു !

മൈലുകള്‍ മറച്ച മതില്‍ പുറത്തൊരു നാരായണി
അവന്റെ ആത്മാവറിവവള്‍ നമ്പരാല്‍
ബന്ധിതമായ ഒരിലാസ്തികതയില്‍
ഞങ്ങളുടെ വിവരാന്വേഷണത്തെ
മുറിച്ചു വന്നു

"എത്ര നേരമായ് ഞാന്‍
ചുള്ളിക്കമ്പെറിഞ്ഞു
കൈ കഴക്കുന്നു" ഒന്ന് മിണ്ടിക്കൂടെന്നു?
കണ്ണിലൊരു കടല്‍ ഖബറടക്കുന്നു .
എനിക്കും കേള്‍ക്കാം,
ജയില്‍ മതിലിനപ്പുറത്ത്
പൂഴ്ത്തിപ്പിടിച്ച പെണ്ണൊച്ച,
ഉടലെരിയും വിയര്‍പ്പിന്റെ
ഉപ്പു നോക്കുന്നുണ്ട് !

ഒരു രാത്രിയുടെ പുതപ്പിരുട്ടിലേയ്ക്ക്
യാത്ര പറഞ്ഞിറങ്ങെ
തേടിയ തെരുവുകണ്ണിലെല്ലാം
ഒരു മഴ വേണമെന്ന്
ജീവിതത്തിന്റെ കരിഞ്ഞുണങ്ങിയ മരച്ചില്ല
ഉയര്‍ത്തിയെറിഞ്ഞു അടയാളം കാട്ടുന്നുണ്ട്
ഒരായിരം നാരായാണിമാര്‍ !

20 comments:

ഹംസ said...

ഞാന്‍ എന്നെ പുകഴ്ത്തി പറയാന്നു കരുതരുത് എനിക്കൊന്നും മനസ്സിലായില്ല. സത്യം രണ്ട് പ്രാവശ്യം വായിച്ചിട്ടും.!!

അമ്മ മലയാളം സാഹിത്യ മാസിക said...

എത്ര നേരമായ് ഞാന്‍
ചുള്ളിക്കമ്പെറിഞ്ഞു
കൈ കഴക്കുന്നു"

shaji.k said...

നാരായണി ചുള്ളികമ്പ് മതിലുകളിലല്ലേ.
നന്നായി കുറച്ചൊക്കെ പിടികിട്ടുന്നുണ്ട്.

ശ്രീ said...

ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മിലുള്ള ബന്ധം മനസ്സിലായില്ല. പക്ഷേ, ആശയം കൊള്ളാം മാഷേ.

സത്യാന്വേഷി said...

അക്ബര്‍ നില്‍ക്കുന്ന അതേ ഭൂമികയില്‍ തന്നെ ഞാനുമെന്നത് പരിഗണിക്കുമ്പോള്‍ ഇങ്ങനെ എഴുതുകയാണ്. (ക്രിതുമത വിശ്വാസികളെപ്പോലെ ഈസാനബി (അ) ദൈവ പുത്രനോ, ദൈവമോ ആണെന്ന് എം എം അക്ബര്‍ എന്നല്ല ...മുസ്ലിങ്കളാരും തന്നെ വിശ്വസിക്കുന്നില്ല , എന്നത് പകല്‍ പോലെ സത്യമാണ്.

പിന്നെ .... സ്ഥലകാല സീമകള്‍ക്കതീതനായ അല്ലാഹു
ഒരു മനുഷ്യനെ എങ്ങിനെ തന്റെ അടുക്കലേയ്ക്ക് ഉയര്‍ത്തിയെന്ന ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരമുണ്ട് താനും.
സ്ഥലവും കാലവും ഉണ്ടാക്കിയത് അല്ലാഹുവെങ്കില്‍ പ്രസ്തുത ചോദ്യത്തിന്റെ മുനയോടിഞ്ഞു പോകുന്നില്ലേ.

May 4, 2010 1:47 PM
സത്യാന്വേഷി said...
ഹാഷിം,

കമന്‍റിനു നന്ദി.

ഈസാനബി(അ)യെ അല്ലാഹുവിനു ശാരീരികമായി തന്നിലേക്കുയര്‍ത്താന്‍ സാധിക്കുമോ ഇല്ലേ എന്നതല്ല വിഷയം. അല്ലാഹു സര്‍‌വ്വശക്തനാണ് അവന് എന്തും സാധിക്കും. പക്ഷേ, ഈ വിശ്വാസം എവിടെനിന്നു വന്നു? അങ്ങനെ വിശുദ്ധ ഖു‌ര്‍‌ആനില്‍ അല്ലാഹു പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം തെളിയിക്കാന്‍ ആണ് ആഹ്വാനം.

നബിതിരുമേനി(സ)യുടെ സത്യസാക്ഷ്യമായി ആകാശത്ത് പോയി ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ മക്കയിലെ അവിശ്വാസികള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു തടസ്സമായി താന്‍ 'മനുഷ്യനായ' ഒരു പ്രവാചന്‍ മാത്രമാണ് എന്ന മറുപടിയാണ് നബി(സ) പറഞ്ഞത് എന്ന കാര്യം ഹാഷിം ഓര്‍ക്കുക

naakila said...

kavitha nannayi hashim.veruthe alasamaaya vaayanayil ninnu nalla kavithakal vazhuthi maarum.kavithayude dhwanyaathmakathaye ee kavitha tirichu tarunnu.mathilukalile pole naatile naarayaniyude chullikambum shabdhavum mathram kettirikkan aanallo pravaasikalude vidhi.oru mazha kittanamenkil naatil pokanamallo alle.mathrubhumiyil vanna oru lekhanam,pravaasikalude ee prashnathe choondi kaanichirunnu.Ashamsakal

മാന്മിഴി.... said...

very nice and meaningful lines...........................enikku nannnaayi ishtappettu nalla theme....pinne ten times vaayichaalum manassilaakunnavarkke manasssilakkan kazhiyu kavithakalokke.....

Anonymous said...

ജയില്‍ മതിലിനപ്പുറത്ത്
പൂഴ്ത്തിപ്പിടിച്ച പെണ്ണൊച്ച,
ഉടലെരിയും വിയര്‍പ്പിന്റെ
ഉപ്പു നോക്കുന്നുണ്ട്

vaakkukalude karutthaanu thankalude kavithakalkku
"idathaavalam" nannaayi ishdappettu!

Jishad Cronic said...

കടുകട്ടി

Unknown said...

whr r u?????

Pranavam Ravikumar said...

Flow of thoughts missing... All the best!

naakila said...

പുതിയ പോസ്റ്റിനുള്ള സമയം കഴിഞ്ഞല്ലോ

വിരോധാഭാസന്‍ said...

"എത്ര നേരമായ് ഞാന്‍
ചുള്ളിക്കമ്പെറിഞ്ഞു
കൈ കഴക്കുന്നു" ഒന്ന് മിണ്ടിക്കൂടെന്നു?


വളരെ നന്നായി..

ഇ.എ.സജിം തട്ടത്തുമല said...

ജീവിതത്തിന്റെ കരിഞ്ഞുണങ്ങിയ മരച്ചില്ല
ഉയര്‍ത്തിയെറിഞ്ഞു അടയാളം കാട്ടുന്നുണ്ട്
ഒരായിരം നാരായാണിമാര്‍ !

MOIDEEN ANGADIMUGAR said...

:)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രവാസത്തിന്‍റെ(ഒറ്റപെടലിന്റെ) നോവുകള്‍ തീഷ്ണതയോടെയുണ്ട് ഈ വരികളില്‍.. എല്ലാ നാരായണിമാരും പ്രവാസത്തില്‍ തന്നെയാണ്..നല്ല കവിത

Unknown said...

കവിതയിൽ എന്തൊക്കെയോ മനസ്സിലായി, പക്ഷെ ഒരവ്യക്തത നിലനിൽക്കുന്നു,ഹംസ്ക്ക പറഞ്ഞപോലെ ഞാനും എന്നെ പുകഴ്ത്തി പറയാണെന്ന് കരുതരുത്!!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Umesh Pilicode said...

മണലില്‍ വറുത്ത
നിലക്കടല പോലെ...
നിശബ്ദത മരിച്ചുപോയ
ജരാനര ജന്മത്തിരക്ക്
വെയില്‍ തിന്നു പോയ
ശവശിഷ്ടമാകുന്നു !


കൊള്ളാം മാഷേ

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu....... aashmasakal....