2.12.11

അരളിയും,കിളിയും


തൂവ്വല്‍ പോലെ പൂ നിറവുള്ള
അരളിത്തുമ്പിലാണ് കൂട്.

തെറ്റാലിത്തുമ്പിലാണ്
ചോര മണമുള്ള ഉന്നം !

ഉച്ച പൊള്ളിച്ച
വെയില്‍ തിന്നും
ഇടറിവീഴും കിളിയൊച്ച.

ഞെട്ടറ്റ കൂട്ടിലെ കുഞ്ഞിന്റെ
വെളുത്ത ഹൃദയം മുറിഞ്ഞ
വേദനയെടുത്തിന്നു
സൂര്യനാറും.
ഇണക്കിളിയുറങ്ങാതെ
രാത്രി പേടിച്ചോടും

ഭയന്ന് വിറങ്ങലിച്ചു
നീയും , ഞാനും!

നമ്മുടെ കണ്ണിലെ
ചോര പോലെ
നരച്ച ഒരേ ആകാശത്തേയ്ക്ക്
പൂത്തുനില്‍ക്കും അരളിനിറം!


7 comments:

മനോജ് കെ.ഭാസ്കര്‍ said...

നല്ല കവിത....

Kalavallabhan said...

വിളറി വെളുത്ത്‌...

എം പി.ഹാഷിം said...

പ്രിയപ്പെട്ട മനോജ്‌ , കലാവല്ലഭന്‍..........
വായനയില്‍ സന്തോഷം

hanllalath said...

ishtamaayi

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികളിലും "പൂത്തുനില്‍ക്കും അരളിനിറം!"

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu...... aashamsakal. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

പൊട്ടന്‍ said...

ഹായ്.
കഴിഞ്ഞതിനെക്കള്‍ നന്നായി
ഇനിയും പോരട്ടെ