തൂവ്വല്‍ പോലെ പൂ നിറവുള്ള
അരളിത്തുമ്പിലാണ് കൂട്.
തെറ്റാലിത്തുമ്പിലാണ്
ചോര മണമുള്ള ഉന്നം !
ഉച്ച പൊള്ളിച്ച
വെയില് തിന്നും
ഇടറിവീഴും കിളിയൊച്ച.
ഞെട്ടറ്റ കൂട്ടിലെ കുഞ്ഞിന്റെ
വെളുത്ത ഹൃദയം മുറിഞ്ഞ
വേദനയെടുത്തിന്നു
വേദനയെടുത്തിന്നു
സൂര്യനാറും.
ഇണക്കിളിയുറങ്ങാതെ
രാത്രി പേടിച്ചോടും
ഭയന്ന് വിറങ്ങലിച്ചു
നീയും , ഞാനും!
നമ്മുടെ കണ്ണിലെ
ചോര പോലെ
നരച്ച ഒരേ ആകാശത്തേയ്ക്ക്
പൂത്തുനില്ക്കും അരളിനിറം!
7 comments:
നല്ല കവിത....
വിളറി വെളുത്ത്...
പ്രിയപ്പെട്ട മനോജ് , കലാവല്ലഭന്‍..........
വായനയില്‍ സന്തോഷം
ishtamaayi
വരികളിലും "പൂത്തുനില്ക്കും അരളിനിറം!"
valare nannayittundu...... aashamsakal. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............
ഹായ്.
കഴിഞ്ഞതിനെക്കള് നന്നായി
ഇനിയും പോരട്ടെ
Post a Comment